ദീർഘകാലമായി അബുദാബിയുടെ നാഷണൽ എണ്ണക്കമ്പനിയായ ADNOC ൽ ജിയോളജി വിഭാഗത്തിൽ സയന്റിസ്റ്റായി സേവനം ചെയ്തു വരുകയാണ് ഗോൾഡൻ വിസ ലഭിച്ച മലപ്പുറം ജില്ലയിലെ പൊന്നാനി സ്വദേശിയായ ഡോ അബ്ദുറഹിമാൻ കുട്ടി. ‌കൊച്ചിൻ യൂനിവേസിറ്റിയിൽ നിന്ന് ജിയോളജിയിൽ ബിരുദാനന്തര ബിരുദം നേടിയ അദ്ദേഹത്തിന് പെരിയാർ പുഴയുടെ രാസ മലനീകരണത്തെ കുറിച്ച് ചെയ്ത ഗവേഷണത്തിനു ഡോക്ടറേറ്റും ലഭിച്ചിട്ടുണ്ട്.

അബുദാബി ഇന്ത്യൻ ഇസ്‌ലാമിക് സെന്റർ മുൻ ട്രഷററും സാമ്പത്തിക മേഖലയിലെ പരിശീലകനും സാമൂഹിക പ്രവർത്തകനുമായ ശിഹാബ് പരിയാരത്തിനു സുദീർഘമായ സാമൂഹിക സേവനത്തിനാണ് UAE ഗവർമെന്റ് ഗോൾഡൻ വിസ നൽകിയത്.

പ്രവാസലോകത്ത് നിരവധി ആളുകൾക്ക് വ്യക്തിത്വവികസനത്തിനു പ്രചോദനം നല്കുന്ന RISE (Abu Dhabi Indian Islamic Center – education Wing ) ന്റെ അമരക്കാരാണ് ഇരുവരും.

അബു ദാബി ആസ്ഥാനമായി പ്രവർത്തിക്കുന്ന TALWEEN BUSINESS SERVICES (02 8830234) ന്റെ മേൽനോട്ടത്തിലായിരുന്നു Golden Visa നടപടികൾ പൂർത്തിയാക്കിയത്. സ്ഥാപനമേധാവികളായ ജമാൽ തൃക്കരിപ്പൂർ, ജാഫർ ഫാറൂഖി എന്നിവരുടെ നേതൃത്വത്തിൽ ഇരുവർക്കും അനുമോദനങ്ങൾ നൽകി.

Open chat
Need help?
Hello 👋
TALWEEN experts are ready to help you!